Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിഎസ്‌കെയുടെ ഹൃദയത്തുടിപ്പാണ് നീ: തിരികെ മടങ്ങിയ സുരേഷ് റെയ്നയോട് ഹൃദയം തൊടുന്ന വാക്കുകളുമായി വാട്സൺ

സിഎസ്‌കെയുടെ ഹൃദയത്തുടിപ്പാണ് നീ: തിരികെ മടങ്ങിയ സുരേഷ് റെയ്നയോട് ഹൃദയം തൊടുന്ന വാക്കുകളുമായി വാട്സൺ
, ഞായര്‍, 30 ഓഗസ്റ്റ് 2020 (13:56 IST)
ദുബായ്: ദുബായിൽവച്ച് നടത്തിയ പരിശോധനയിൽ താരങ്ങൾക്ക് കൊവിഡ് സ്ഥിരീകിച്ചതിന് പിന്നാലെ ഐ‌പിഎൽ സീസണിൽനിന്നും പിൻവാൺഗി നാട്ടിലേയ്ക്ക് തിരിച്ച സുരേഷ് റെയ്നയോട് ഹൃദയം തോടുന്ന വാക്കുകളുമായി സഹതാരം ഷെയ്ൻ വാട്സൺ. ചെന്നൈയുറ്റെ ഹൃദയത്തുടിപ്പ് നിങ്ങളാണെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ ഷെയിൻ വാട്സൺ പറയുന്നു.  
 
ദുഖകരമായ വാര്‍ത്ത കേട്ടാണ് ഞാന്‍ ഉറക്കമുണര്‍ന്നത്. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് റെയ്‌ന തിരികെ നാട്ടിലേക്ക് മടങ്ങിയിരിയ്ക്കുന്നു. നീ നന്നായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്നെ വല്ലാതെ മിസ് ചെയ്യും. കാരണം തുടക്കം മുതല്‍ നീ ചെന്നൈക്കൊപ്പമുണ്ട്. സിഎസ്‌കെയുടെ ഹൃദയ തുടിപ്പാണ് നീ ഐപിഎൽ ടൂർണമെന്റിലും നിന്നെ മിസ് ചെയ്യും. കാരണം ഐപിഎല്ലിന്റെ താരമാണ് നീ. വാട്സൺ വീഡിയോയിൽ പറഞ്ഞു. 
 
ഐപിഎല്ലില്‍ റെയ്‌ന കളിക്കില്ലെന്ന് കഴിഞ്ഞ ദിവസമാണ് സിഎസ്‌കെ അധികൃതർ വ്യക്തമാക്കിയത്. വ്യക്തിപരമായ കാരണങ്ങളാണ് റെയ്ന ഈ സീസണിൽ കളിക്കില്ല എന്നാണ് സിഎസ്‌കെ അറിയിച്ചത്. സിഎസ്‌കെ ക്യാംപിൽ 12 ഒളം പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് റെയ്ന മടൺഗൊയത് എന്നാണ് വിവരം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെന്നൈ സൂപ്പർ കിംഗ്‌സിന് കനത്ത തിരിച്ചടി: സുരേഷ് റെയ്‌ന നാട്ടിലേക്ക് മടങ്ങി